
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ചെന്നൈ: പട്ടിക്കുഞ്ഞുങ്ങൾ ചത്തതിന്റെ പേരിൽ ഭർത്താവ് കുറ്റപ്പെടുത്തിയതിൽ മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥ ജീവനൊടുക്കി. ചെങ്കല്പ്പേട്ട് ഓള് വിമന് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്സ്റ്റബിള് ഡി ഗിരിജയാണ് മരിച്ചത്. ശനിയാഴ്ച രാത്രി കാഞ്ചീപുരത്തെ വീട്ടില് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഗിരിജയുടെ ഭര്ത്താവ് ദിഗേശ്വരന് പൊലീസ് ഹെഡ് കോണ്സ്റ്റബിളാണ്. 20 വര്ഷം മുന്പാണ് ഇരുവരും വിവാഹിതരായത്. കുട്ടികളില്ലാത്ത ദമ്പതിമാര്ക്ക് ഏഴു വർഷമായി ഒരു വളര്ത്തുനായയുണ്ട്. അടുത്തിടെ വളര്ത്തുനായ അഞ്ച് കുഞ്ഞുങ്ങള്ക്ക് ജന്മം നല്കി. കഴിഞ്ഞദിവസം ഇതില് രണ്ട് പട്ടിക്കുഞ്ഞുങ്ങള് വീടിന് സമീപത്തെ അഴുക്കുചാലില് വീണ് ചത്തു.
ഗിരിജയുടെ ശ്രദ്ധക്കുറവു കാരണമാണ് പട്ടിക്കുഞ്ഞുങ്ങള് ചത്തതെന്ന് പറഞ്ഞ് ദിഗേശ്വരൻ ഭാര്യയെ കുറ്റപ്പെടുത്തി. ശനിയാഴ്ച രാത്രി ഫോൺ വിളിച്ച് ഭാര്യയെ ചീത്ത പറഞ്ഞു. ഇതിനുശേഷം ദിഗേശ്വരന് വീണ്ടും ഭാര്യയെ ഫോണില്വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ദിഗേശ്വരന് ബന്ധുക്കളെ വിവരമറിയിച്ചു. തുടര്ന്ന് ബന്ധുക്കള് വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ഗിരിജയെ തൂങ്ങിമരിച്ചനിലയില് കണ്ടെത്തിയത്. സംഭവത്തില് കാഞ്ചീപുരം കേസെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



