തമിഴില്‍ സത്യവാചകം ചൊല്ലി; ഇളയരാജ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

സംഗീത സംവിധായകന്‍ ഇളയരാജ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

ഇളയരാജ സത്യപ്രതിജ്ഞ ചെയ്യുന്നു
Last Updated :20 January 2024, 9:04 am IST
Edited by :migrator


ന്യൂഡല്‍ഹി: സംഗീത സംവിധായകന്‍ ഇളയരാജ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് സത്യവാചകം ചൊല്ലിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സത്യപ്രതിജ്ഞ. 

ഇളയരാജയെ കൂടാതെ ഒളിമ്പ്യന്‍ പിടി ഉഷ, വീരേന്ദ്ര ഹെഗ്ഡ, വി വിജയേന്ദ്ര പ്രസാദ് എന്നിവരെയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ ഇളയരാജ ഒഴികെയുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 

അമേരിക്കയില്‍ ഒരുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിനാലാണ് അന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്താതിരുന്നത്‌.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now