
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള സര്‍വീസ് വൈകും; ജൂലായ് 21വരെ സര്‍വീസ് ഇല്ലെന്ന് ഇത്തിഹാദ്
ജുലൈ 21 വരെ യാത്രാ വിമാന സര്‍വ്വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് വൈകും. ജുലൈ 21 വരെ യാത്രാ വിമാന സര്‍വ്വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്.
ഒരു യാത്രക്കാരന്റെ ചോദ്യത്തിനാണ് ഇത്തിഹാദ് എയര്‍വേസിന്റെ ഈ മറുപടി. യാത്രാവിലക്ക് പിന്‍വലിച്ചിട്ടില്ലെന്നും, ജുലൈ 21 വരെ സര്‍വീസ് ഉണ്ടാകില്ലെന്നും ഇത്തിഹാദ് ട്വിറ്ററിലൂടെ അറിയിച്ചു
The Abu-Dhabi based #Etihad (@etihad) Airways on Tuesday said that the suspension of flights from #India to the United Arab Emirates' (#UAE) capital city has been extended till July 21. pic.twitter.com/sOMsMUGiwJ
â IANS Tweets (@ians_india) June 29, 2021
അതേസമയം ജുലൈ ഏഴ് മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. യുഎഇ ഗവ.വകുപ്പുകളില്‍ നിന്ന് ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്ന് ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായി എമിറേറ്റ്സ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വൈകാതെ ഇതുസംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും എയര്‍ലൈന്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

