
ഹണിട്രാപ്പിൽ കുടുങ്ങി പാകിസ്ഥാന് നാവികസേനാ രഹസ്യങ്ങൾ ചോർത്തി: നേവി ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ അറസ്റ്റിൽ
കൈമാറിയത് വിശാഖപട്ടണം നേവൽ ബേസിലെ അതീവ രഹസ്യ വിവരങ്ങൾ
കോയമ്പത്തൂർ: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഹണിട്രാപ്പിൽ വീണ് ഇന്ത്യയുടെ തന്ത്രപ്രധാന നാവികസേനാ വിവരങ്ങൾ ചോർത്തി നൽകിയ 31-കാരനായ നാവികസേനാ ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയെയാണ് ആന്ധ്രാ പ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സെൽ ശനിയാഴ്ച കോയമ്പത്തൂരിലെ നാവികസേനാ പരിശീലന കേന്ദ്രത്തിൽ നിന്ന് രഹസ്യമായി അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷയെ ബാധിക്കുന്ന അന്താരാഷ്ട്ര ചാരവൃത്തി ശൃംഖലയെ തകർത്ത വലിയൊരു നേട്ടമായാണ് അന്വേഷണ ഏജൻസികൾ ഈ അറസ്റ്റിനെ വിലയിരുത്തുന്നത്.
കോയമ്പത്തൂർ റെഡ്ഫീൽഡ്സിലുള്ള നാവികസേനയുടെ പ്രധാന ലീഡർഷിപ്പ് ട്രെയിനിങ് കേന്ദ്രമായ 'ഐഎൻഎസ് അഗ്രണി'യിൽ മാനേജ്മെന്റ് ഡെവലപ്‌മെന്റ് കോഴ്സിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇയാൾ. 2014-ൽ ഇന്ത്യൻ നാവികസേനയിൽ സെയിലറായി ചേർന്ന പ്രദീപ് മുഖർജി, വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേൺ നേവൽ കമാൻഡിലാണ് ജോലി ചെയ്തിരുന്നത്. ഒരാഴ്ച മുൻപാണ് ഇയാൾ കോഴ്സിനായി ഐഎൻഎസ് അഗ്രണിയിൽ എത്തിയത്.
സോഷ്യൽ മീഡിയ വഴിയാണ് പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു വനിതയുമായി പ്രതി ബന്ധം സ്ഥാപിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് സൗഹൃദം നടിച്ച് അടുത്തുകൂടിയ വനിത ഇയാളെ വശീകരിച്ച് ഹണിട്രാപ്പിൽ വീഴ്ത്തുകയായിരുന്നു. തുടർന്ന് വിശാഖപട്ടണം നാവികതാവളത്തിലെ തന്ത്രപ്രധാന ആസ്തികൾ, പടക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും സഞ്ചാര വിവരങ്ങൾ, നാവികസേനയുടെ പ്രവർത്തന സജ്ജീകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന രഹസ്യങ്ങൾ ഇയാളിൽ നിന്ന് ചോർത്തിയെടുത്തു.
പ്രതിയുടെ സംശയാസ്പദമായ ഡിജിറ്റൽ ഇടപാടുകൾ നിരീക്ഷിച്ച ആന്ധ്രാ പ്രദേശ് കൗണ്ടർ ഇന്റലിജൻസ് വിങ് ഇയാളെ കർശന നിരീക്ഷണത്തിലാക്കിയിരുന്നു. ചാരവൃത്തി സ്ഥിരീകരിച്ചതോടെ നാവികസേനാ ഉന്നതാധികാരികളിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി ശനിയാഴ്ച രാവിലെ സിഐ സംഘം ഐഎൻഎസ് അഗ്രണിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പൊലീസിനെയും വിവരമറിയിച്ചു.
കോയമ്പത്തൂരിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയ അന്വേഷണ സംഘം പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനായി വിജയവാഡയിലുള്ള കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന എത്രത്തോളം നിർണ്ണായക രേഖകളും വിവരങ്ങളും ഇയാൾ ശത്രുരാജ്യത്തിന് ചോർത്തി നൽകിയിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ഊർജ്ജിത അന്വേഷണം നടക്കുകയാണ്. വിവരങ്ങൾ കൈമാറിയതിന് പ്രതിഫലമായി ഹവാല വഴിയോ ഡിജിറ്റൽ പേയ്‌മെന്റുകൾ വഴിയോ ഇയാൾക്ക് പണം ലഭിച്ചിട്ടുണ്ടോയെന്നും സൈബർ സാമ്പത്തിക വിദഗ്ധർ പരിശോധിക്കുന്നുണ്ട്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
In a major counter-espionage operation, the Counter Intelligence (CI) Cell of the Andhra Pradesh Police arrested a 31-year-old Indian Navy sailor, Pradeep Mukherjee, from Coimbatore after he was honeytrapped into transmitting classified defence information to a female Pakistani intelligence operative
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




