
News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
ന്യൂഡല്ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്ക്കും. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.
ചീഫ് ജസ്റ്റിസ് പദവിയില് ആറു മാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കാലാവധിയുള്ളത്. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില് തുടരും. സെന്റ് സ്റ്റീഫന്സ് കോളജില് നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ഡല്ഹി യൂണിവേഴ്സിറ്റി കാംപസ് ലോ സെന്ററില് നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്.
1983 ല് ഡല്ഹി ബാര് കൗണ്സിലിന് കീഴില് അഭിഭാഷകനായി തുടക്കം കുറിച്ചു. 2005 ജൂണില് ഡല്ഹി ഹൈക്കോടതിയില് അഡീഷണല് ജഡ്ജിയായി നിയമിതനായി. 2006 ല് ഹൈക്കോടതിയില് സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്ത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


സിജെപി പ്രതിഷേധം: ഡല്ഹിയിലെ നിയന്ത്രണങ്ങള്, കോടതിയലക്ഷ്യ ഹര്ജിയില് നാളെ പ്രത്യേക സിറ്റിങ്

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര് കൂടി; കൊളീജിയം ശുപാര്ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

