ഇതര ജാതിക്കാരനുമായി പ്രണയം; മകളെ അച്ഛന്‍ കഴുത്ത് ഞെരിച്ചു കൊന്നു; കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കുകയും ചെയ്തു 

കീര്‍ത്തന - ഗംഗാധര്‍
Last Updated :20 January 2024, 9:22 am IST
Edited by :migrator

ബംഗളൂരു:  കര്‍ണാടകയിലെ കോലാറില്‍ വീണ്ടും ദുരഭിമാനക്കൊല. ഇതരജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയത്തെ തുടര്‍ന്ന് 20കാരിയെ അച്ഛന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വിവരം അറിഞ്ഞതിന് പിന്നാലെ കാമുകനായ 24കാരന്‍ ഗംഗാധര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

കോലാര്‍ ബംഗാര്‍പേട്ട് സ്വദേശിയായ കൃഷ്ണമൂര്‍ത്തിയാണ് മകള്‍ കീര്‍ത്തനയെ കൊലപ്പെടുത്തിയത്. ഇതരജാതിയില്‍പ്പെട്ട 24കാരനുമായുള്ള മകളുടെ പ്രണയത്തെ അച്ഛന്‍ എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം യുവാവുമായുള്ള അടുപ്പം അവസാനിപ്പിക്കാന്‍ കൃഷ്ണമൂര്‍ത്തി മകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വലിയ വഴക്കിലേക്ക് നയിച്ചു. വഴക്ക് മൂര്‍ച്ഛിച്ചതോടെ മകളെ കൃഷ്ണമൂര്‍ത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കുകയും ചെയ്തു.

മകള്‍ ആത്മഹത്യ ചെയ്‌തെന്ന വിവരം കൃഷ്ണമൂര്‍ത്തി തന്നെയാണ് പൊലീസില്‍ വിളിച്ചറിയിച്ചത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കീര്‍ത്തന മരിച്ചെന്നറിഞ്ഞ യുവാവ് സമീപത്തെ റെയില്‍വേ ട്രാക്കിലേക്ക് പോയ ഇയാള്‍ എതിരെ വന്ന ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കൊലപാതകം ഉള്‍പ്പടെയുളള വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now