അവിഹിത ബന്ധമെന്ന് സംശയം; ഭാര്യയുടെ തല അറുത്തെടുത്ത് തെരുവിലൂടെ നടന്ന് യുവാവ്; വീഡിയോ വൈറല്‍; അറസ്റ്റ്

ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്താലാണ് ഭര്‍ത്താവ് അനില്‍ കുമാര്‍ ക്രൂരകൃത്യം നടത്തിയത്.

ഭാര്യയുടെ അറുത്തെടുത്ത തലയുമായി റോഡിലൂടെ നടക്കുന്ന യുവാവ് Source by : വീഡിയോ ദൃശ്യം
Last Updated :17 February 2024, 10:36 am IST

ലഖ്‌നൗ: ഒരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തലയും മറുകൈയില്‍ അരിവാളുമായി തെരുവിലൂടെ നടന്ന് പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ ബസ്ര ഗ്രാമത്തിലാണ് സംഭവം. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്താലാണ് ഭര്‍ത്താവ് അനില്‍ കുമാര്‍ ക്രൂരകൃത്യം നടത്തിയത്.

എട്ടുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഇയാള്‍ തെരുവിലൂടെ നടക്കുകയായിരുന്നു. റോഡില്‍ നില്‍ക്കുന്ന ആളുകളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അരിവാള്‍ ഉയര്‍ത്തിക്കാണിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ തലയുമായി യുവാവ് തെരുവിലൂടെ നടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now