
ജോലി പ്രധാനമന്ത്രിയുടെ ഓഫീസില്‍; 31കാരന് യുവതിയെ വിവാഹം കഴിച്ചു; തട്ടിപ്പ് പുറത്ത്, അറസ്റ്റ്
പ്രധാനമന്ത്രിയുടെ ഒപ്പിട്ട വ്യാജനിയമന ഉത്തരവ് കാണിച്ച് വിവാഹം കഴിച്ച 31കാരന് അറസ്റ്റില്‍
അല്‍വാര്‍: പ്രധാനമന്ത്രിയുടെ ഒപ്പിട്ട വ്യാജനിയമന ഉത്തരവ് കാണിച്ച് വിവാഹം കഴിച്ച 31കാരന് അറസ്റ്റില്‍. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.
അമിത്കുമാര്‍ ശര്‍മ എന്ന യുവാവാണ് പിടിയിലായത്. അല്‍വാറില്‍ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് ശര്‍മയുടെ ബന്ധുക്കള്‍ താമസിക്കുന്നുണ്ടായിരുന്നു. 2018ലാണ് ഇവര്‍ തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനാണെന്ന് ഇയാള്‍ യുവതി അറിയിച്ചു. പിന്നീട് എന്‍ടിപിസി തെര്‍മല്‍ പവര്‍ പ്രോജക്ടിലാണ് ജോലിയെന്ന് പ്രധാനമന്ത്രി ഒപ്പിട്ട വ്യാജ നിയമന ഉത്തരവ് ഇയാള്‍ പെണ്‍കുട്ടിയെ കാണിക്കുകയും ചെയ്തു. ഇക്കര്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിശ്വസിക്കുകയും തുടര്‍ന്ന് ഇയാള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുകയുമായിരുന്നു.
വിവാഹം കഴിഞ്ഞതിന് ശേഷമാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട കാര്യം പെണ്‍വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതി ഇക്കാര്യം അന്വേഷിക്കുകയും ചെയ്തു. 2008ന് മെയ് എട്ടിന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഇത്തരമൊരു നിയമനം നടന്നിട്ടില്ലെന്ന കാര്യം രാജസ്ഥാനിലെ ഡിജിപിയെ അറിയിച്ചു. വ്യാജസീല്‍ നിര്‍മ്മിച്ചാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വഞ്ചിച്ചതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് മഹാരാഷ്ട്രയിലെ പൊലീസ് സംഘം അല്‍വാറിലെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

