പരസ്യമായി മാപ്പുപറയിച്ചതില്‍ വൈരാഗ്യം; അധ്യാപികയെ സ്‌കൂളില്‍ കയറി കുത്തിക്കൊലപ്പെടുത്തി

സിക്കോണയിലെ സരസ്വതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക സന്ധ്യയാണ് കൊല്ലപ്പെട്ടത്

Sandhya fell to the floor, the accused continued to stab her
അധ്യാപികയെ പ്രതി ആക്രമിക്കുന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
Edited by :Jayakumar
Last Updated :4 ഓഗസ്റ്റ് 2026, 12:47 pm IST

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ അധ്യാപികയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സിക്കോണയിലെ സരസ്വതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക സന്ധ്യ(26)യാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കകം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ട് ഗ്രാമവാസിയായ അമിത് ( 21 ) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കിയെത്തിയ പ്രതി, സംസാരിക്കണമെന്ന് പറഞ്ഞ് അധ്യാപികയെ ക്ലാസില്‍ നിന്നും വിദ്യാലയത്തിന്റെ കവാടത്തിലേക്ക് വിളിച്ചു വരുത്തി. പുറത്തേക്ക് വന്ന സന്ധ്യയെ ഇയാള്‍ തുരുതുരാ കൂത്തുകയായിരുന്നു. മുഖത്തും കഴുത്തിലും വയറിലുമായി 20 ഓളം തവണയാണ് ഇയാള്‍ കുത്തിയത്. സ്‌കൂളിലെ സിസിടിവിയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

അധ്യാപികയുടെ നിലവിളി കേട്ട് തടയാനെത്തിയ സ്‌കൂള്‍ മാനേജരെ പ്രതി ഭീഷണിപ്പെടുത്തി. കുത്തേറ്റ് നിലത്ത് വീണിട്ടും പ്രതി സന്ധ്യയെ വീണ്ടും വീണ്ടും കുത്തി. തുടര്‍ന്ന് പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ഉടന്‍ തന്നെ അല്‍ ഫലാഹ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ട് വർഷം മുമ്പാണ് പ്രതി അമിത് സന്ധ്യയെ പരിചയപ്പെടുന്നത്. തുടർന്ന് സന്ധ്യയെ ഇയാൾ നിരന്തരം പിന്തുടരുമായിരുന്നു. ശല്യം സഹിക്കവയ്യാതെ ഏതാനും ദിവസങ്ങൾക്ക് മുൻപ് സന്ധ്യ അമിതിനെതിരെ പൊലീസിൽ പരാതി നൽകി. അന്ന് നാട്ടുകാരുടെ മുന്നിൽ വച്ച് പരസ്യമായി മാപ്പ് പറഞ്ഞ് അമിത് രക്ഷപ്പെടുകയായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

News Now

Summary

Masked man stabs teacher to death inside school in Haryana over alleged revenge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates