
പാകിസ്ഥാനെ തങ്ങളുടെ സങ്കുചിത അജണ്ടയ്ക്കായി ദുരുപയോഗം ചെയ്യാന്‍ അനുവദിക്കുകയാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനെ ഇന്ത്യ കുറ്റപ്പെടുത്തി

News Now
അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലില്‍ തുടരും; ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി സണ്ണി ജോസഫ്

‘സീനിലെ’ രണ്ടാം ഗാനം 'എയ്റോപ്ലെയിന്‍' എത്തി; സുഷിന്റെ സംഗീതത്തില്‍ സൂര്യയും നസ്രിയയും
137 കാന്‍സര്‍ മരുന്നുകള്‍ക്ക് 70% വരെ വില കുറയും; നവംബര്‍ 9 മുതല്‍ പുതിയ നിരക്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെക്കുറിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (OIC) പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി. OICയില്‍ ഇന്ത്യയെ പരാമര്‍ശിച്ച രീതി ദുരുദ്ദേശ്യപരവും പക്ഷപാതപരവും തെറ്റായതുമാണ്. പാകിസ്ഥാന്‍ ആസൂത്രണം ചെയ്തതാണിത്. പാകിസ്ഥാനെ തങ്ങളുടെ സങ്കുചിത അജണ്ടയ്ക്കായി ദുരുപയോഗം ചെയ്യാന്‍ അനുവദിക്കുകയാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനെ ഇന്ത്യ കുറ്റപ്പെടുത്തി.
'ഒക്ടോബര്‍ 17-18 തീയതികളില്‍ ബാഗ്ദാദില്‍ നടന്ന ഒഐസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പാസാക്കിയ പ്രമേയങ്ങളില്‍ ഇന്ത്യയ്ക്കെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇന്ത്യ ഇതിനെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തെറ്റായതും ദുരുദ്ദേശ്യപരവുമാണ്. ഇതിനു പിന്നില്‍ പാകിസ്ഥാനാണ്. പാകിസ്ഥാന്റെ സങ്കുചിത അജണ്ടയ്ക്കായി OICയെ ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചതില്‍ ഞങ്ങള്‍ക്ക് നിരാശയുണ്ട്: ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ഒ.ഐ.സിക്ക് യാതൊരുവിധ അധികാരവുമില്ല. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണ്. രാഷ്ട്രീയ പ്രേരിതമായ പ്രചാരണങ്ങള്‍ക്ക് ഈ യാഥാര്‍ത്ഥ്യം മറയ്ക്കാന്‍ കഴിയില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ എന്നിവയിലൂടെ ജമ്മു കശ്മീര്‍ വലിയ സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. അതിന്റെ നേട്ടങ്ങള്‍ അവിടുത്തെ ജനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ സാഹചര്യവും ഇന്ത്യ ചൂണ്ടിക്കാട്ടി. അവിടെ സാധാരണക്കാരായ പ്രതിഷേധക്കാര്‍ക്കെതിരെ അക്രമവും അടിച്ചമര്‍ത്തലും ക്രൂരതയും നടത്തുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തു. ാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടൊന്നും ഗുരുതരമായ ഈ മനുഷ്യാവകാശ ലംഘനങ്ങളെ മറയ്ക്കാന്‍ സാധിക്കില്ല.
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടാനുള്ള ഒരേയൊരു വിഷയം, പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് പിന്മാറുക, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുക എന്നതുമാണ്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാകിസ്ഥാന്റെ ദുരുദ്ദേശ്യപരമായ പ്രചാരണങ്ങളെ പിന്തുണയ്ക്കുന്നത് സംഘടനയുടെ വിശ്വാസ്യതയെയും സത്യസന്ധതയെയും കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇതിലെ അംഗരാജ്യങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
Summary
MEA rejects OIC's anti-India references, says grouping 'misused' by Pakistan's 'bigoted agenda'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




