
News Now
രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺഗ്രസ് റാലി; അനുമതി നൽകി ഡൽഹി പൊലീസ്

'5 മിനിറ്റിൽ ലോൺ, സിബിൽ സ്കോർ വേണ്ട'; വ്യാജ ലോൺ ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കാം

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്ഡീസ് പോരാട്ടം വൈകുന്നു

ന്യൂഡല്ഹി: 3500 കോടി രൂപ ആദായ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ നോട്ടീസില്, തെരഞ്ഞെടുപ്പു കണക്കിലെടുത്ത് കോണ്ഗ്രസിനെതിരെ ഉടന് നടപടിയെടുക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയില്. നോട്ടീസ് ചോദ്യം ചെയ്ത് കോണ്ഗ്രസ് നല്കിയ ഹര്ജിയിലാണ് വകുപ്പ് നിലപാട് അറിയിച്ചത്.
തെരഞ്ഞെടുപ്പു കണക്കിലെടുത്ത് നടപടികളിലേക്കു കടക്കുന്നില്ലെന്ന്, ആദായ നികുതി വകുപ്പിനു വേണ്ടി ഹാജരായ സോളിസിറ്റര് ജനറല് തുഷാര് മേത്ത കോടതിയെ അറിയിച്ചു. രാഷ്ട്രീയ പാര്ട്ടി എന്ന പരിഗണന വച്ചാണ് ഇതെന്ന് മേത്ത വ്യക്തമാക്കി. ഇതു രേഖപ്പെടുത്തിയ ജസ്റ്റിസുമാരായ, ബിവി നാഗരത്നയും അഗസ്റ്റിന് ജോര്ജ് മാസിയും കേസ് ജൂലൈയിലേക്കു മാറ്റി.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
WHAT TO READ NEXT

കടമെടുപ്പു പരിധി: കേരളത്തിന്റെ ഹര്ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്
നടപടിയിലേക്കു കടക്കില്ലെന്ന ആദായ നികുതി വകുപ്പിന്റെ നിലപാടിനെ കോണ്ഗ്രസിനു വേണ്ടി ഹാജരായ സീനിയര് അഭിഭാഷകന് അഭിഷേക് സിങ്വി സ്വാഗതം ചെയ്തു. മുന് വര്ഷങ്ങളിലെയെല്ലാം നികുതി കുടിശ്ശിക കാണിച്ചുകൊണ്ട് ഈ മാര്ച്ചിലാണ് വകുപ്പ് എല്ലാ നോട്ടീസും അയച്ചിരിക്കുന്നെന്ന് സിങ്വി പറഞ്ഞു.
വിവിധ നോട്ടീസുകളിലായി 3567 കോടി രൂപയാണ് നികുതി കുടിശ്ശിക ഇനത്തില് കോണ്ഗ്രസില്നിന്ന് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അപ്പീല് നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല് സുപ്രീം കോടതിയില്; ബിജെപി മുന് എംഎല്എയെ നാട്ടുകാര് അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

പവര് ഉപഭോഗം കുറയ്ക്കും, പുതിയ പ്രോസസര്, 200 എംപി കാമറ; ഓപ്പോ ഫൈന്ഡ് എക്സ് 10 സീരീസ് ഉടന് ഇന്ത്യന് വിപണിയില്

