അവിടെയും ഇവിടെയും പോകില്ലെന്നും എന്നും കൂടെയുണ്ടാകുമെന്നുമാണ് നിതീഷ് കുമാര്‍ പറഞ്ഞത്

നിതീഷിന്‍റെ വാക്കു കേട്ട് പൊട്ടിച്ചിരിക്കുന്ന മോദിSource by : വിഡിയോ സ്ക്രീന്‍ഷോട്ട്
Last Updated :2 March 2024, 8:25 pm IST

News Now

ഔറംഗാബാദ്: ബിജെപിയ്‌ക്കൊപ്പം ഇനിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉറപ്പുകൊടുത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിഹാറിലെ ഔറംഗാബാദില്‍ പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് നിതീഷ് മോദിക്ക് ഉറപ്പുകൊടുത്തത്. അവിടെയും ഇവിടെയും പോകില്ലെന്നും എന്നും കൂടെയുണ്ടാകുമെന്നുമാണ് നിതീഷ് കുമാര്‍ പറഞ്ഞത്. ഇത് കേട്ട് മോദി പൊട്ടിച്ചിരിക്കുകയായിരുന്നു.

മുന്‍പും താങ്കള്‍ വന്നിട്ടുണ്ട്, പക്ഷേ ഞാന്‍ അപ്രത്യക്ഷനായി. പക്ഷേ ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഇനി ഞാന്‍ അവിടെയും ഇവിടെയും പോകില്ലെന്ന് ഉറപ്പുതരുന്നു. ഇനി താങ്കള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകും.- നിതീഷ് കുമാര്‍ പറഞ്ഞു. ചിരിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം കേട്ടിരുന്നത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു മാസത്തിനു മുന്‍പാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു വീണ്ടും എന്‍ഡിഎയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ജനുവരിയില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിരുന്നു. സംസ്ഥാനത്ത് 34,800 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിക്കാനായാണ് പ്രധാനമന്ത്രി ഔറംഗബാദില്‍ എത്തിയത്. നിതീഷ് എന്‍ഡിഎയുടെ ഭാഗമായതിന് ശേഷമുള്ള മോദിയുടെ ആദ്യത്തെ സന്ദര്‍ശനമായിരുന്നു ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates