
പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും ശമ്പളം അറിയണോ?; ഇതാ പട്ടിക
ലോക്സഭ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്ന് മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നിന്ന് മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രികയോടൊപ്പം നല്കിയ സ്വത്തുവിവര കണക്കില്‍ വാര്‍ഷിക വരുമാനമായി കാണിച്ചിരിക്കുന്നത് 23.56 ലക്ഷം രൂപയാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ ലഭിക്കുന്ന വരുമാനങ്ങള്‍ ചുവടെ:
1. പ്രതിമാസം 1,60,000 രൂപയാണ് പ്രധാനമന്ത്രിയുടെ ശമ്പളം ( 50000 രൂപയാണ് അടിസ്ഥാന ശമ്പളം)
2. പ്രതിദിന അലവന്‍സായി 2000 രൂപ ലഭിക്കും
3. എംപിമാര്‍ക്കുള്ള പ്രതിമാസ പാര്‍ലമെന്റ് അലവന്‍സ് ആയ 45,000 രൂപയും എംപിമാര്‍ക്കുള്ള 3000 രൂപയുടെ എക്സ്പെന്‍സ് അലവന്‍സും ലഭിക്കും
4. കൂടാതെ മറ്റു ആനുകൂല്യങ്ങള്‍
പരമോന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന മറ്റു പ്രമുഖരുടെ ശമ്പളം:
പരമോന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും യഥാക്രമം അഞ്ചുലക്ഷം, നാലുലക്ഷം, 2.80 ലക്ഷം എന്നിങ്ങനെയാണ് പ്രതിമാസ ശമ്പളം. ശമ്പളത്തോടൊപ്പം മറ്റു ആനുകൂല്യങ്ങള്‍ വേറെയും ലഭിക്കും. ഗവര്‍ണര്‍മാര്‍ക്ക് 3.50 ലക്ഷം രൂപ ശമ്പളം ലഭിക്കുമ്പോള്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസ്ഥാനാടിസ്ഥാനത്തില്‍ ശമ്പളത്തില്‍ വ്യത്യാസമുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് 3.65 ലക്ഷം രൂപ ലഭിക്കുമ്പോള്‍ കേരള മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. ഡല്‍ഹി മുഖ്യമന്ത്രിക്കും തെലങ്കാന മുഖ്യമന്ത്രിക്കും ശമ്പളം കൂടുതല്‍ കിട്ടും. തെലങ്കാന മുഖ്യമന്ത്രിക്ക് 4.1 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. ഡല്‍ഹി മുഖ്യമന്ത്രിക്ക് ഇത് 3.9 ലക്ഷം രൂപയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് 2.50 ലക്ഷം രൂപയാണ് ശമ്പളം.ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 2.25 ലക്ഷം രൂപയാണ് ശമ്പളം. ഹൈക്കോടതി ചീഫ് ജസ്റ്റസിന് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് തുല്യമായ ശമ്പളമാണ്. 2.50 ലക്ഷം രൂപ തന്നെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേയും ശമ്പളം. ലഫ്. ഗവര്‍ണര്‍ക്ക് 1.10 ലക്ഷവും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് 2.50 ലക്ഷം രൂപയും കാബിനറ്റ് സെക്രട്ടറിക്ക് 2.50 ലക്ഷം രൂപയുമാണ് ശമ്പള ഇനത്തില്‍ ലഭിക്കുക.
WHAT TO READ NEXT

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം



