കെജരിവാള്‍ ജയിലില്‍ തുടരും; സ്റ്റേ നീക്കണമെന്ന ഹര്‍ജി മാറ്റി, ഹൈക്കോടതി വിധി വരട്ടെയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം നല്കിയ വിചാരണക്കോടതി വിധി താത്കാലികമായി സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. അടിയന്തരമായി കേള്‍ക്കാന്‍ കെജരിവാളിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് അഭിഷേക് സിങ്വി ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഉത്തരവ് വരട്ടെയെന്ന നിലപാടാണ് അവധിക്കാല ബെഞ്ച് സ്വീകരിച്ചത്.
ഹൈക്കോടതി ഇക്കാര്യത്തില്‍ വിധി പറയാനിരിക്കുകയാണെന്ന്, എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സുപ്രീം കോടതി ഇടപെടുന്നതിനെ ഇഡി എതിര്‍ത്തു. തുടര്‍ന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എന്‍ ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി മാറ്റുകയായിരുന്നു. ഈ ഘട്ടത്തില്‍ ഇടപെടുന്നത് ഹൈക്കോടതിയിലെ നടപടികളെ ബാധിക്കുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വെള്ളിയാഴ്ച ജാമ്യത്തില്‍ പുറത്തിറങ്ങാനിരിക്കെയായിരുന്നു, വിചാരണക്കോടതി ഉത്തരവ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി നടപടി. ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹര്‍ജിയില്‍ വിധി വരുന്നതുവരെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
WHAT TO READ NEXT

മൂന്നാം തവണ മൂന്നിരട്ടി അധ്വാനിക്കും; 18 ന് പ്രാധാന്യമേറെയെന്ന് മോദി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം


