
News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ന്യൂഡല്ഹി: ഭര്ത്താവിന്റെ ഭാഗത്ത് നിന്ന് പ്രകോപനമോ മറ്റ് തെറ്റുകളോ ഒന്നും ഇല്ലാതെ നിരന്തരം ഭര്തൃഗൃഹം വിട്ടുപോകുന്നത് മാനസികമായ ക്രൂരതയാണെന്ന് ഡല്ഹി ഹൈക്കോടതി. ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹ മോചന കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്ശം. ജസ്റ്റിസ് സുരേഷ് കുമാര്, ജസ്റ്റിസ് നീന ബന്സാല് കൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
1992ലാണ് ദമ്പതികള് വിവാഹിതരായത്. 2017ലാണ് കുടുംബക്കോടതിയില് വിവാഹമോചനത്തിന് സമീപിക്കുന്നത്. 2002ല് കുടുംബക്കോടതി അദ്ദേഹത്തിന്റെ വിവാഹമോചന ഹര്ജി തള്ളി. തുടര്ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആറ് തവണ തന്നെ ഉപേക്ഷിച്ച് വീട്ടില് നിന്ന് പോയെന്നും 2011ല് താന് മരിച്ചുവെന്ന് പറയുകയും അതിന് ശേഷം അയാള് സഹോദരനെപ്പോലെയാണ് കാണുന്നതെന്നും തന്നെക്കൊണ്ട് രാഖി കെട്ടിച്ചുവെന്നും ഭര്ത്താവ് കോടതിയില് പറഞ്ഞു. വീട് വിട്ട് പോകുന്നതിനെ ഭാര്യയും കോടതിയില് എതിര്ത്തില്ല. ഭര്ത്താവ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും ശാന്തനായിരുന്നുവെന്നും കുടുംബാംഗങ്ങളാണ് തന്നെ ഉപദ്രവിച്ചതെന്നും ഭാര്യ പറഞ്ഞു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
തിരികെ ഭര്ത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങാന് ഭര്ത്താവും കുടുംബാംഗങ്ങളും നടത്തിയ ശ്രമങ്ങള് വിജയിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 20 വര്ഷം ഒരുമിച്ച് കഴിഞ്ഞിട്ടും ദാമ്പത്യ ജീവിതത്തില് ഒത്തുതീര്പ്പില്ലാതെ പോകുന്നതിനാല് വിവാഹ ബന്ധം നീട്ടിക്കൊണ്ടു പോകുന്നതില് അര്ഥമില്ലെന്നും കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




