ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കും; എഎപി

2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് എഎപി

എഎപി, കോണ്‍ഗ്രസ് പതാകകള്‍
Last Updated :20 January 2024, 9:23 am IST
Edited by :migrator


ഗാന്ധിനഗര്‍: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് എഎപി. 'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായതിനാല്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയുണ്ടാക്കുന്നത് സാധ്യമാണെന്ന് എഎപി ഗുജറാത്ത് സംസ്ഥാന കണ്‍വീനര്‍ ഇസുദാന്‍ ഗദ്വി പറഞ്ഞു. 

' എഎപിയും കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. ഗുജറാത്തിലും ഇത് ഗുജറാത്തിലും നടപ്പിലാക്കും. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. സീറ്റ് ധാരണയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസും എഎപിയും സഖ്യമായി മത്സരിക്കും എന്നത് ഉറപ്പാണ്'- അദ്ദേഹം പറഞ്ഞു. 

'എല്ലാം ആസൂത്രണം ചെയ്തത് പോലെ നടന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുജറാത്തില്‍ നിന്ന് 26 സീറ്റ് കിട്ടില്ല.'- അദ്ദേഹം പറഞ്ഞു. 

അതേസമയം, സഖ്യം സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിക്കുമെന്നും കോണ്‍ഗ്രസ് ഗുജറാത്ത് വക്താവ് മനിഷ് ദോഷി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now