
പൂച്ചയെ വളര്‍ത്താന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല; യുവ വനിത ഡോക്ടര്‍ ജീവനൊടുക്കി
എംബിബിഎസ് കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്ന യുവതി കഴിഞ്ഞ മൂന്ന് മാസമായി വീട്ടില്‍ പൂച്ചയെ വളര്‍ത്തിയിരുന്നു.

ഹൈദരാബാദ്: പൂച്ചയെ വളര്‍ത്തുന്നത് വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അല്‍വാല്‍ സ്വദേശിയായ 23കാരിയാണ് വീട്ടില്‍ തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു.
എംബിബിഎസ് കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്ന യുവതി കഴിഞ്ഞ മൂന്ന് മാസമായി വീട്ടില്‍ പൂച്ചയെ വളര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനെ മാതാപിതാക്കള്‍ എതിര്‍ത്തു. തുടര്‍ന്നാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു സംഭവത്തില്‍ വളര്‍ത്തുപൂച്ച മരിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ മീര്പേട്ടില് ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു.
News Now
ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

Summary
Woman doc commits 'suicide' after parents object to keeping pet cat
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



