ബോണ്‍നതാലയുടെ പതിമൂന്നാമത് എഡിഷന്‍ ആണിത്.

Buon Natale Thrissur 2025
Buon Natale Thrissur 2025Source by : screen grab
Last Updated :27 December 2025, 8:54 pm IST

News Now

തൃശൂര്‍: നഗരത്തെ ചുവപ്പണിയിച്ച് ബോണ്‍ നതാല. ക്രിസ്മസ് ആഘോഷങ്ങളുടെ സമാപനം കുറിച്ച് തൃശൂര്‍ നഗരത്തില്‍ പാപ്പമാര്‍ നിറഞ്ഞു. ബോണ്‍നതാലയുടെ പതിമൂന്നാമത് എഡിഷന്‍ ആണിത്. സെന്റ്‌തോമസ് കോളജില്‍ നിന്ന് തുടങ്ങി സുരാജ് റൗണ്ട് ചുറ്റി സെന്റ്‌തോമസ് കോളജില്‍ തന്നെ സമാപിച്ചു.

കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു, മേയര്‍ നിജി ജസ്റ്റിന്‍, മാര്‍ ഔഗിന്‍ കുരിയാക്കോസ്, ഫൈസി ഓണംപിള്ളി തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. എഐ ഫ്‌ളോട്ടുകളടക്കം പതിനഞ്ചു ഫ്‌ളോട്ടുകളും പതിനയ്യായിരം പാപ്പമാരും അണിനിരന്നു.

Summary

Buon Natale Thrissur 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates