മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മൂന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്

കാറിലെ തീയണക്കാന്‍ ഫയര്‍ ഫോഴ്‌സ് ശ്രമം/വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:10 am IST

കൊച്ചി: മൂവാറ്റുപുഴ നഗരത്തില്‍ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. രാവിലെ ഒമ്പതരയോടെയാണ് അപകടം. മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. മൂന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ യാത്രക്കാര്‍ പുറത്തേക്കിറങ്ങിയതിനാല്‍ അപകടം ഒഴിവായി. 10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും കത്തി നശിച്ചു. മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now