'തട്ടമിട്ട എന്നെ കാണുമ്പോള്‍ ഭയം തോന്നുന്നുണ്ടോ നിങ്ങള്‍ക്ക്...'; വൈറലായി നാലാം ക്ലാസുകാരിയുടെ പ്രസംഗം

'' നമ്മുടെ കാഴ്ചയുടേതല്ല, കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. തട്ടമിട്ടതിന്റെ പേരില്‍ പഠനം നിഷേധിച്ച ആ കൂട്ടുകാരിക്ക് വേണ്ടി ഞാനിത്രയെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ ഞാനിത്രയും നേരം എന്തിനാണ് പ്രസംഗിച്ചത്. വല്ല കാര്യമുണ്ടായിരുന്നോ''

A fourth-grade girl's speech goes viral
ആയിഷ വേദിയില്‍ പ്രസംഗിക്കുന്നു Source by : facebook
Last Updated :20 October 2025, 9:34 pm IST
Edited by :ആതിര അഗസ്റ്റിന്‍

തൃശൂര്‍: ഇരിങ്ങാലക്കുട പൊറത്തശ്ശേരി കാര്‍ണിവലില്‍ പ്രസംഗിച്ച നാലാം ക്ലാസുകാരിയുടെ പ്രസംഗം വൈറലാവുന്നു. മന്ത്രി ആര്‍ ബിന്ദു ഉള്ള വേദിയിലാണ് സദസിനെ ഇളക്കി മറിച്ച പ്രസംഗം നടത്തിയത്. കൊച്ചു പെണ്‍കുട്ടി ആയിഷ നാളത്തെ നമ്മുടെ നവകേരളത്തെ മുന്നില്‍ നിന്ന് നയിക്കേണ്ട ഒരാളാണെന്ന് മന്ത്രി പ്രസംഗത്തിന് ശേഷം ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു.

ഈ തട്ടമിട്ട എന്നെ കാണുമ്പോള്‍ വല്ല ഭയം തോന്നുന്നുണ്ടോ നിങ്ങള്‍ക്ക്, പേടി തോന്നുന്നുണ്ടോ... ഉണ്ടെങ്കില്‍ അതു നമ്മുടെ കാഴ്ചയുടേതല്ല, കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. തട്ടമിട്ടതിന്റെ പേരില്‍ പഠനം നിഷേധിച്ച ആ കൂട്ടുകാരിക്ക് വേണ്ടി ഞാനിത്രയെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ ഞാനിത്രയും നേരം എന്തിനാണ് പ്രസംഗിച്ചത്. വല്ല കാര്യമുണ്ടായിരുന്നോ. അവര്‍ക്ക് ഇഷ്ടമുള്ള ഡ്രസ് അവര്‍ ധരിക്കട്ടെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ. ഒരിത്തിരി ദയ മതി. മറ്റുള്ള മതങ്ങളെയും കൂടി റെസ്‌പെക്ട് ചെയ്യുക. അത്രമതി ലോകം നന്നായിക്കൊള്ളും, താങ്ക് യു എന്ന് പറഞ്ഞാണ് പ്രസംഗം നിര്‍ത്തിയത്.

പ്രസംഗം നിര്‍ത്തുമ്പോള്‍ സദസും വേദിയും നിറഞ്ഞ കയ്യടി നല്‍കി. ഇവിടെ ഇരിക്കുന്ന നമുക്കെല്ലാവര്‍ക്കും വലിയ പ്രചോദനം നല്‍കുന്ന വാക്കുകളാണ് ആയിഷക്കുട്ടിയുടെതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിന്റെ വിഡിയോ മന്ത്രി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

News Now

Summary

A fourth-grade girl's speech goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics