accident
കാറിന്റെ ടയര്‍ പൊട്ടി അപകടം
Last Updated :21 February 2026, 4:09 pm IST

News Now

കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ പൊട്ടി അപകടം. ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടമായ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയും ഓട്ടോ മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 7.30ന് കണ്ണൂര്‍ മേലെ ചൊവ്വ വൈദ്യര്‍ പീടികയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയത്.ഇതോടെ നിയന്ത്രണം നഷ്ടമായ കാര്‍ തൊട്ടുമുന്നില്‍ പോവുകയായിരുന്ന ഓട്ടോ ടാക്‌സിയില്‍ വലിയ ആഘാതത്തില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡില്‍ തലകീഴായി മറിഞ്ഞു. റോഡിലൂടെ നിരങ്ങിനീങ്ങിയ ഓട്ടോ, മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാറിലിടിച്ചാണ് നിന്നത്.

മറിഞ്ഞ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ടയര്‍ പൊട്ടിയ കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിലെ സിസിടിവി കാമറ അപകട ദൃശ്യങ്ങള്‍ പകര്‍ത്തിയ അപകട ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Summary

A tire of a moving car bursts and hits an auto taxi; three people injured, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates