
News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

മൂലമറ്റം: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സിനിമ മേക്കപ്പ്മാന് പിടിയില്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര് ഹിറ്റ് മലയാള ചിത്രങ്ങളിലെ മേക്കപ്പ്മാന് ആയിരുന്ന ആര് ജി വയനാടന് എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് കഞ്ചാവുമായി പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ഇന്ന് പുലര്ച്ചെയാണ് മൂലമറ്റം എക്സൈസ് ഇന്സ്പെക്ടര് അഭിലാഷും സംഘവുമാണ് രഞ്ജിത്തിനെ പിടികൂടിയത്.
ഇയാളില് നിന്ന് 45 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് വകുപ്പിന്റെ 'ഓപ്പറേഷന് ക്ലീന് സ്റ്റേറ്റ്' ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ലഹരി ഉപയോഗം, അക്രമം എന്നിവയുടെ പേരില് ഏറെ ചര്ച്ച ചെയ്യപ്പെട്ട ആവേശം ഉള്പ്പെടെയുള്ള സിനിമയുടെ മേക്കപ്പ് ആര്ട്ടിസ്റ്റാണ് രഞ്ജിത്ത് ഗോപിനാഥ്. പൈങ്കിളി , സൂക്ഷമ ദര്ശ്ശിനി , രോമാഞ്ചം, ജാനേമന് തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിത്ത് പ്രവര്ത്തിച്ചിട്ടുണ്ട്.
എക്സൈസ് ഇന്സ്പെക്ടര് അഭിലാഷ് കെ, അസ്സിസ്റ്റന്റ് എക്സൈസ് ഇന്സ്പെക്ടര് (ട്രേഡ്) അജിത്ത് കുമാര്, പ്രിവന്റീവ് ഓഫീസര് (ട്രേഡ്) രാജേഷ് വിആര്, സിവില് എക്സൈസ് ഓഫീസര്മാരായ അഷറഫ് അലി, ചാള്സ് എഡ്വിന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഉയർന്ന മൈലേജ്, കരുത്തുറ്റ എന്ജിന്, റെനോ ഡസ്റ്റര് ഹൈബ്രിഡ് ലോഞ്ച് ഒക്ടോബര് 17ന്; പ്രാരംഭ വില 19 ലക്ഷം

പലിശനിരക്ക് ഉയര്ന്നാലും ആശങ്ക വേണ്ട!, എന്താണ് ഹൈബ്രിഡ് ഹോം ലോണ്?; നേട്ടമെന്ത്?

