നിലമ്പൂര്‍-കോട്ടയം, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിച്ചു

നിലമ്പൂര്‍ പാതയില്‍ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ നീളക്കുറവാണ് കോച്ചുകള്‍ കൂട്ടാനുള്ള പ്രധാന തടസമായി റെയില്‍വേ പറയുന്നത്.

Train
TrainSource by : എക്‌സ്
Last Updated :11 August 2025, 4:19 pm IST

തിരുവനന്തപുരം: നിലമ്പൂര്‍-കോട്ടയം, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസുകളില്‍ 2 സെക്കന്‍ഡ് സിറ്റിങ് കോച്ചുകള്‍ കൂടി അനുവദിച്ചു. കോട്ടയം-കൊല്ലം പാസഞ്ചര്‍, കൊല്ലം-ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ-കൊല്ലം പാസഞ്ചര്‍, കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍, തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവയിലും കുടുതല്‍ കോച്ചുകള്‍ അനുവദിക്കും.

നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസില്‍ 15 മുതലും കോട്ടയം-നിലമ്പൂര്‍, നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസുകളില്‍ 16 മുതലും മറ്റു ട്രെയിനുകളില്‍ 17 മുതലും അധിക കോച്ചുകള്‍ ഉണ്ടായിരിക്കും. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ തിരക്ക് പരിഗണിച്ച് ട്രെയിനില്‍ 2 റിസര്‍വ്ഡ് സെക്കന്‍ഡ് സിറ്റിങ് കോച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ പ്രിയങ്ക ഗാന്ധി, ഇടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, പിവി അബ്ദുള്‍ വഹാബ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ റെയില്‍വേ മന്ത്രിക്കു കത്തു നല്‍കിയിരുന്നു.

നിലമ്പൂര്‍ പാതയില്‍ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ നീളക്കുറവാണ് കോച്ചുകള്‍ കൂട്ടാനുള്ള പ്രധാന തടസമായി റെയില്‍വേ പറയുന്നത്. നിലമ്പൂരിലെ പ്ലാറ്റ്‌ഫോമുകളുടെ കുറവും പുതിയ സര്‍വീസുകള്‍ ലഭിക്കാന്‍ തടസമാണ്. താംബരംനിലമ്പൂര്‍ ട്രെയിനിനും നിലമ്പൂരില്‍ മൂന്നാം പ്ലാറ്റ്‌ഫോമിനുമായി നിവേദനം നല്‍കിയതായി നിലമ്പൂര്‍-മൈസൂരു റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

News Now

Summary

New coaches for Nilambur-Kottayam and Nagercoil-Kottayam Express Trains in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates