എതിരെ വാഹനം വന്നു, ട്രെയിലറിനുള്ളിൽ കുടുങ്ങി, ഹെല്‍മെറ്റ് തെറിച്ചുപോയി; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

എടപ്പാളിൽ ട്രെയിലറിനുള്ളില്‍ കുടുങ്ങി സ്‌കൂട്ടര്‍യാത്രികനായ യുവാവിന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST
Edited by :migrator

മലപ്പുറം: എടപ്പാളിൽ ട്രെയിലറിനുള്ളില്‍ കുടുങ്ങി സ്‌കൂട്ടര്‍യാത്രികനായ യുവാവിന് ദാരുണാന്ത്യം. വട്ടംകുളം പോട്ടൂര്‍ കളത്തിലവളപ്പില്‍ ഷുഹൈബ് (26) ആണ് മരിച്ചത്. 

ശനിയാഴ്ച വൈകീട്ട് 5.30 ഓടേയാണ് സംഭവം. എടപ്പാളില്‍നിന്ന് കുമരനെല്ലൂരിലേക്ക് പോകവേ വട്ടംകുളം വില്ലേജ് ഓഫീസിനടുത്തുള്ള പള്ളിക്കുമുന്‍പിലായിരുന്നു അപകടം. മുന്നില്‍പ്പോകുകയായിരുന്ന ട്രെയിലറിനെ മറികടക്കുന്നതിനിടയില്‍ എതിരേ വാഹനം വന്നതോടെ ലോറിക്കടിയിലേക്കു വീഴുകയായിരുന്നുവെന്നാണ് സൂചന. 

വീഴ്ചയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് തെറിച്ചുപോയിരുന്നു. തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണം. ഉടനെ തന്നെ എടപ്പാൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമരനെല്ലൂരിലെ വി. കെയര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായിരുന്നു ഷുഹൈബ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now