നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു

ഷൂട്ടിങിനിടെ സുഹൃത്തുക്കള്‍ ഒപ്പം കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു

നടന്‍ അനില്‍ നെടുമങ്ങാട് /ചിത്രം ഫെയ്‌സ്ബുക്ക്
Last Updated :20 January 2024, 8:34 am IST

തിരുവനന്തപുരം: പ്രമുഖ നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. 48 വയസായിരുന്നു. ഷൂട്ടിങിനിടെ സുഹൃത്തുക്കള്‍ ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തൊടുപുഴ മലങ്കര ജലാശയത്തിലാണ് മുങ്ങി മരിച്ചത്.

കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളാണ് സമീപകാല ഹിറ്റുകള്‍. പാവം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാവാട, തെളിവ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

ആറ് മണിയോടടുത്തായിരുന്നു സംഭവം. ജോജു ജോര്‍ജ്ജ് നായകനായ 'പീസ്' സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനില്‍ നെടുമങ്ങാട് തൊടുപുഴയിലെത്തിയത്. സിനിമയുടെ ഷൂട്ടിങ് ഇടവേളക്കിടയില്‍ തൊട്ടടുത്തുള്ള ഡാമില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയം കയത്തില്‍പ്പെടുകയായിരുന്നു.

മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് വിവരം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now