വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനപ്രിയ മോഡലായ പള്‍സര്‍ വിഭാഗത്തിലെ ഏറ്റവും വലിയ കരുത്തനെ ഇന്ന് അവതരിപ്പിക്കും

bajaj ns400
പള്‍സര്‍ എന്‍എസ് 400IMAGE CREDIT: bajaj
Edited by :dhanojam
Last Updated :3 മേയ് 2024, 1:21 pm IST

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനപ്രിയ മോഡലായ പള്‍സര്‍ വിഭാഗത്തിലെ ഏറ്റവും വലിയ കരുത്തനെ ഇന്ന് അവതരിപ്പിക്കും. പള്‍സര്‍ എന്‍എസ് 400ന് രണ്ടുലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി ഫീച്ചറുകളുമായാണ് ഈ മോഡല്‍ പുറത്തിറങ്ങുന്നത്. സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സ്പോര്‍ട്, റെയിന്‍, റോഡ്, ഓഫ്-റോഡ് എന്നിങ്ങനെ നാല് റൈഡ് മോഡുകള്‍, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനായി പ്രത്യേക ഡിസ്‌പ്ലേയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയാണ് ഇതിന്റെ പ്രധാന ഫീച്ചറുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പള്‍സര്‍ NS200 ഡിസൈനിന്റെ പരിഷ്‌കരിച്ച പതിപ്പായാണ് ഇത് അവതരിപ്പിക്കുക. മൊത്തത്തില്‍ എന്‍എസ് 200ന്റെ സ്റ്റൈലിന് സമാനമാണെങ്കിലും ബോഡി വര്‍ക്കിന് ഒരു സ്‌പോര്‍ട്ടി മേക്ക് ഓവര്‍ നല്‍കിയിട്ടുണ്ട്. ആകര്‍ഷണീയമായ ഫ്രണ്ട് ഫാസിയയും, പുതിയ പ്രൊജക്ടര്‍-എല്‍ഇഡി ഹെഡ്ലാമ്പും ഇടിവെട്ടിന്റെ ആകൃതിയിലുള്ള DRL-കളും ഇതിന് പ്രത്യേക കൂടുതല്‍ എടുപ്പ് നല്‍കും.മെറ്റാലിക് പേള്‍ വൈറ്റ്, ഗ്ലോസി റേസിംഗ് റെഡ്, പ്യൂറ്റര്‍ ഗ്രേ, എബോണി ബ്ലാക്ക് എന്നി നാല് കളര്‍ ഓപ്ഷനുകളാണ് ബജാജ് NS400 വാഗ്ദാനം ചെയ്യുന്നത്.

373 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. മോട്ടോര്‍ 8,800 ആര്‍പിഎമ്മില്‍ 39.5 ബിഎച്ച്പിയും 6,500 ആര്‍പിഎമ്മില്‍ 35 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്‌സ്, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച്, മോണോഷോക്ക് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now