'അറബി മനുഷ്യന്‍ നജീബിനെ പറ്റിച്ചു, ഒരു ദിവസം രക്ഷിക്കാന്‍ ഒരാളു വന്നു; ഇത്രേയുള്ളൂ'

aadujeevitham
ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്‌
Last Updated :19 June 2024, 12:58 pm IST
Edited by :Shiju

ഒരു ദിവസം നജീബ് എന്ന ഒരാള് ജീവിച്ചിരുന്നു. ഒരുനാള് നജീബ് ദുബായില്‍ പോയി, അവിടുത്തെ അറബി മനുഷ്യന്‍ നജീബിനെ പറ്റിച്ചു... ആടുജീവിതത്തിന് ആസ്വാദനം എഴുതുകയാണ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ തേജസ്വിനി.

വായനാദിനത്തില്‍ ആടുജീവിതത്തിന്റെ കഥാകാരന്‍ ബെന്യാമിന്‍ തന്നെയാണ്, തേജസ്വിനിയുടെ ആസ്വാദനക്കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ''കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും വെള്ളവും കുടിച്ചു ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാന്‍ ഒരു ആളു വന്നു. രക്ഷിച്ചു കൊണ്ടുപോയി'' ഇങ്ങനെയാണ് തേജസ്വിനിയുടെ ആസ്വാദനം. ആടുജീവിതം സിനിമയിലെ പെരിയോനെ എന്ന പാട്ടും തേജസ്വിനി കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്രയേ ഉള്ളൂ എന്ന കുറിപ്പോടെയാണ് ബെന്യാമിന്‍ കുറിപ്പു പങ്കുവച്ചിരിക്കുന്നത്. കുറിപ്പിനു താഴെയാവട്ടെ വായനക്കാരുടെ സ്‌നേഹം നിറയുകയാണ്. ഇതിനെയാണ് നിങ്ങ കൊണ്ടോയി വല്യൊരു ബുക്കായി മാറ്റിയത് എന്നു ചോദിക്കുന്ന വായനക്കാര്‍ തേജസ്വനിക്കു ലവ് ഇമോജികള്‍ വാരിക്കോരിയാണ് നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now