ബൈക്ക് മോഷണം: സ്‌പ്രേ പെയ്ന്റ് അടിച്ച് രൂപമാറ്റം വരുത്തി, കോഴിക്കോട് 2 വിദ്യാര്‍ഥികള്‍ പിടിയില്‍

Bike theft: 2 students arrested in Kozhikode for altering bike with spray paint
രണ്ട് പൊലിസുകാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തുSource by : പ്രതീകാത്മക ചിത്രം
Last Updated :8 March 2026, 11:07 pm IST

കോഴിക്കോട്: വ്യാപാരഭവന്‍ പരിസരത്തു നിന്നു ബൈക്ക് മോഷ്ടിച്ച കേസില്‍ എസിപി ക്രൈം സ്‌ക്വാഡും പൊലീസും നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയത് പ്രായപൂര്‍ത്തിയാകാത്ത 2 വിദ്യാര്‍ഥികള്‍. ഫെബ്രുവരി 10ന് കടലുണ്ടി സ്വദേശി രാജേഷിന്റെ ബൈക്ക് മോഷണം പോയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഒരു മാസത്തിനിടെ 4 ബൈക്കുകള്‍ മോഷ്ടിച്ച കുട്ടികള്‍ പിടിയിലായത്. ഇരുവര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുത്തു.

തുടര്‍ച്ചയായി ബൈക്കുകള്‍ മോഷണം പോകുന്നതായി പരാതി ഉയര്‍ന്നതോടെ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എ.പ്രേംജിത്തിന്റെ നിര്‍ദേശ പ്രകാരമാണ് ക്രൈംസ്‌ക്വാഡ് അന്വേഷണം ഏറ്റെടുത്തത്. സിസിടിവികള്‍ പരിശോധിച്ചും വാഹന മോഷണക്കേസുകളില്‍ സമീപ കാലത്ത് ജയിലില്‍ ആയവരെയും ജയിലില്‍ നിന്നിറങ്ങിയവരെയും കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ അന്വേഷണം. ഇതിനിടെ പ്രദേശത്തെ സ്‌കൂള്‍ സെന്റ് ഓഫ് പരിപാടിക്ക് കുട്ടികള്‍ ബൈക്കുമായി വന്നതായി വിവരം ലഭിച്ചു. രഹസ്യമായി നിരീക്ഷിക്കുന്നതിനിടെ മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ച കുട്ടികളെ എസ്‌ഐ ടി.എം.സാജിനിയുടെ നേതൃത്വത്തില്‍ പിടികൂടി. മോഷ്ടിക്കുന്ന വാഹനങ്ങള്‍ 4000 മുതല്‍ 10,000 രൂപയ്ക്ക് വരെയാണ് ഇവര്‍ വിറ്റിരുന്നത്. വാഹന ഉടമ കണ്ടാല്‍ തിരിച്ചറിയാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മാറ്റി സ്‌പ്രേ പെയ്ന്റ് അടിച്ച് രൂപമാറ്റം വരുത്തിയാണ് കടത്തിക്കൊണ്ടുപോകുന്നത്.

പിടിയിലായാല്‍ പോലും കേസ് ഉണ്ടാവില്ലെന്ന തെറ്റിദ്ധാരണയും ബൈക്കുകളോടുള്ള ഭ്രമവുമാണ് ഇവരെ മോഷണത്തിനു പ്രേരിപ്പിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫറോക്ക്, കല്ലായി റെയില്‍വേ സ്റ്റേഷന്‍, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്നുമായി ഒരു മാസത്തിനുള്ളില്‍ ഇരുവരും നാലു ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ട്.

News Now

Summary

Bike theft: 2 students arrested in Kozhikode for altering bike with spray paint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates