കാർ നിയന്ത്രണം വിട്ട് ബൈക്കിൽ‌ ഇടിച്ചാണ് അപകടം

Former Chief Minister's personal staff member Teni Joppan in custody
അപകട ദൃശ്യംSource by : ടെലിവിഷൻ സ്ക്രീൻ ഷോട്ട്
Last Updated :21 April 2025, 8:52 pm IST

News Now

കൊല്ലം: കൊട്ടരാക്കരയിൽ വഹാനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ (34) ആണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് ബൈക്കിൽ‌ ഇടിച്ചാണ് അപകടം.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗമായിരുന്ന ടെനി ജോപ്പൻ ഓടിച്ച കാറാണ് യുവാവിനെ ഇടിച്ചത്. ബൈക്കിനെ ഇടിച്ച ശേഷം കാർ സമീപത്തുള്ള വീട്ടിലേക്കും ഇടിച്ചു കയറി.

പരിക്കേറ്റ ഷൈനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പൊലീസ് ടെനി ജോപ്പനെ കസ്റ്റഡിയിൽ എടുത്തു.

അപകടത്തിന്റെ കൂടുതൽ വിവരങ്ങൽ ലഭിച്ചിട്ടില്ല. യുവാവിന്റെ മൃതദേഹം നിയമ നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates