വെള്ളക്കെട്ടിന്റെ ആഴം അറിഞ്ഞില്ല; മുന്നോട്ടെടുത്ത കാര്‍ മുങ്ങി, യാത്രക്കാര്‍ക്ക് അത്ഭുത രക്ഷ

തിരുവല്ലയിലെ റെയില്‍വെ അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാര്‍ മുങ്ങി

വെള്ളത്തില്‍ മുങ്ങിയ കാര്‍
Last Updated :20 January 2024, 9:26 am IST
Edited by :migrator


പത്തനംതിട്ട: തിരുവല്ലയില്‍ റെയില്‍വെ അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴമറിയാതെ മുന്നോട്ടെടുത്ത കാര്‍ മുങ്ങി. കാറില്‍ സഞ്ചരിച്ചിരുന്ന വയോധികന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തിരുവന്‍വണ്ടൂര്‍ സ്വദേശി കൃഷ്ണന്‍ നമ്പൂതിരിയും മകളും ഭര്‍ത്താവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം.

എംസി റോഡിനെയും ടികെ റോഡിനെയും തമ്മില്‍ ബന്ധപ്പിക്കുന്ന തിരുമൂലപുരം-കറ്റോട് പാതയിലെ ഇരുവള്ളിപ്പാറ റെയില്‍വെ അടിപ്പാതയിലാണ് സംഭവം. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും കവിയൂരിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴം തിരിച്ചറിയാതെയാണ് കാര്‍ മുന്നോട്ടെടുത്തത്. ഇതോടെ കാര്‍ തിരിച്ചുകയറ്റാനാവാത്ത വിധം വെള്ളത്തിലകപ്പെട്ടു.

കാര്‍ ഓഫായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതു കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. മണിമലയാറില്‍നിന്ന് നേരിട്ട് വെള്ളം കയറുന്ന അടിപ്പാതയില്‍ നിലവില്‍ അഞ്ചടിയോളം ഉയരത്തില്‍ വെള്ളമാണ്. ഇതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. അടിപ്പാതയിലെ വെള്ളക്കെട്ട് നീക്കുവാന്‍ റെയില്‍വെ എന്‍ജിനീയറിങ് വിഭാഗം പലതരത്തില്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now