കൗൺസലിങ്ങിൽ പെൺകുട്ടികൾ ദുരനുഭവം വെളിപ്പെടുത്തി, 3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

സ്കൂളിൾ നടന്ന കൗൺസലിങ്ങിലാണ് പെൺകുട്ടികൾ തങ്ങൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്

അറസ്റ്റിലായവർ
Last Updated :20 January 2024, 9:21 am IST

മലപ്പുറം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടു മോശമായി പെരുമാറിയ കേസിൽ 3 മദ്രസ അധ്യാപകർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ.  മദ്രസ അധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തിൽ കൊച്ചിയിൽ ഹൈദ്രോസ് (50), പാലപ്പെട്ടി തണ്ണിപ്പാരൻ മുഹമ്മദുണ്ണി (67) എന്നിവരെയും വെളിയങ്കോട് തൈപ്പറമ്പിൽ ബാവ (54) എന്നയാളുമാണ് അറസ്റ്റിലായത്. 

ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സ്കൂളിൾ നടന്ന കൗൺസലിങ്ങിലാണ് പെൺകുട്ടികൾ തങ്ങൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകരും ഐസിഡിഎസ് കൗൺസിലറും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി  ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now