
News Now
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

തൃശ്ശൂര്: കൊടകര കുഴല്പ്പണക്കേസില് തിരൂര് സതീഷിന്റെ രഹസ്യ മൊഴിയെടുക്കാന് കോടതിയുടെ അനുമതി. തൃശ്ശൂര് സിജെഎം കോടതിയാണ് രഹസ്യ മൊഴിയെടുക്കാന് അനുമതി നല്കിയത്. കുന്നംകുളം കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുക. തീയതി കോടതി നിശ്ചയിച്ചിട്ടില്ല.
കുഴല്പ്പണം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില് കൊണ്ടുവന്നു എന്നായിരുന്നു മുന് ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര് സതീഷിന്റെ വെളിപ്പെടുത്തല്. കൊടകര കവര്ച്ചയ്ക്ക് മുമ്പ് 9 കോടി രൂപ ചാക്കിലാക്കി ബിജെപി ഓഫീസിലെത്തിച്ചുവെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ജില്ല പ്രസിഡന്റ് അടക്കമുള്ളവരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നും സതീശന് പറഞ്ഞിരുന്നു.
സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്റെ അറിവോടെയാണ് പണം ഓഫീസിലെത്തിച്ചത്. തെരഞ്ഞെടുപ്പ് ഉപകരണങ്ങള് എന്നു പറഞ്ഞ് ചാക്കുകളിലായാണ് കോടിക്കണക്കിനു രൂപ എത്തിച്ചത്. തൃശൂര് ഓഫീസിലേയ്ക്കുള്ള തുക നല്കിയ ശേഷം ബാക്കി പണം കൊണ്ടുപോയെന്നും ഇതിനെല്ലാം താന് സാക്ഷിയാണെന്നും സതീശന് വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



