പാലത്തായി പീഡനക്കേസ് പ്രതി ഹിന്ദുവായതിനാല്‍ എസ്ഡിപിഐ പ്രതിഷേധം, ഉസ്താദുമാരുടെ കേസില്‍ പ്രതിഷേധമില്ല; സിപിഎം നേതാവ്

'കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ പ്രചാരണം നടത്തുന്നത് അടിസ്ഥാനമില്ലാതെയാണ്. കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച എത്ര പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും വാര്‍ത്ത നമ്മള്‍ കണ്ടിട്ടുണ്ട്.

CPM Leader's Communal Remarks Stir Controversy in Palathai Case
പി ഹരീന്ദ്രന്‍Source by : facebook
Last Updated :23 November 2025, 6:26 pm IST

കണ്ണൂര്‍: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ഹരീന്ദ്രന്‍. പ്രതി ഹിന്ദു ആയതിനാലാണ് മുസ്ലിം ലീഗും എസ്ഡിപിഐയും പ്രശ്‌നത്തില്‍ ഇടപെട്ടത്. ഉസ്താദുമാര്‍ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളില്‍ പ്രതിഷേധമില്ലെന്നും പി ഹരീന്ദ്രന്‍ പറഞ്ഞു.

'കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ പ്രചാരണം നടത്തുന്നത് അടിസ്ഥാനമില്ലാതെയാണ്. കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച എത്ര പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും വാര്‍ത്ത നമ്മള്‍ കണ്ടിട്ടുണ്ട്. ഏത് ഉസ്താദ് പീഡിപ്പിച്ച കേസാണ് ഇവിടെ ഇത്രയും വിവാദമായിട്ടുള്ളത്. ആ കേസില്‍ എന്ത് സംഭവിച്ചു എന്ന് ചര്‍ച്ച ചെയ്തിട്ടുണ്ടോ? നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടു എന്നുള്ളതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്ലീം പെണ്‍കുട്ടിയാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ് എസ്ഡിപിഐയുടേയും മുസ്ലീം ലീഗിന്റെയും ചിന്ത, പി ഹരീന്ദ്രന്‍ പറഞ്ഞു. ഇരയുടെ മതമോ ജാതിയോ നോക്കാതെ ഇരക്കൊപ്പം സിപിഎം നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലത്തായി പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് സാമൂഹികമാധ്യമങ്ങളില്‍ അടക്കം ഉയരുന്നത്. കേസില്‍ തുടക്കത്തില്‍ സിപിഎം ഇടപെട്ടില്ലെന്ന് ആരോപിച്ച് മുസ്ലിം ലീഗും എസ്ഡിപിഐയും രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് പി. ഹരീന്ദ്രന്റെ പ്രസ്താവന. ഹരീന്ദ്രന്റെ പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശമാണ് ഉയരുന്നത്.

News Now

Summary

CPM Leader's Communal Remarks Stir Controversy in Palathai Case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates