
മാനസിക വൈകല്യമുള്ള മകളെ അച്ഛന് വെട്ടി കൊലപ്പെടുത്തി
മാനസിക വൈകല്യമുള്ള മകളെ മുറിയില്‍ കയറ്റി വാതിലടച്ച ശേഷം കഴുത്തിനു പുറകില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു

തൃശൂര്‍: മാനസിക വൈകല്യമുള്ള മകളെ അച്ഛന് വെട്ടി കൊലപ്പെടുത്തി. 24 വയസ്സുള്ള ശൃദ്ധ്യ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പിതാവ് സുരേഷ് സ്വയം വെട്ടി പരിക്കേല്‍പ്പിച്ചു.
അമ്മാടം വെങ്ങിണിശ്ശേരിയില്‍ ഇന്ന് രാവിലെയാണ് സംഭവം. പിതാവ് മാനസിക വൈകല്യമുള്ള മകളെ മുറിയില്‍ കയറ്റി വാതിലടച്ച ശേഷം കഴുത്തിനു പുറകില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സുരേഷ് സ്വയം ദേഹത്ത് വെട്ടി പരിക്കേല്‍പ്പിച്ചു. സംഭവം കണ്ട അമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. ഉടന്‍ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
മീന്‍ വില്പനക്കാരനായ സുരേഷിനു കടുത്ത സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ചേര്‍പ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

