സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

തൃശ്ശൂര്‍: വെസ്റ്റ് മങ്ങാട് മാളോര്‍ക്കടവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ കുറുമ്പൂര് വീട്ടില്‍ വിഷ്ണു (31), കോതോട്ട് വീട്ടില്‍ അരുണ്‍ (31), കരുമാന്‍പാറ വീട്ടില്‍ രാകേഷ് (35), ഡാഡു എന്ന ഗൗതം (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ചയായിരുന്നു സിപിഎം മാളോര്‍ക്കടവ് ബ്രാഞ്ച് സെക്രട്ടറി കുറുമ്പൂര് വീട്ടില്‍ മിഥുന് അജയഘോഷിനെ (32) അറസ്റ്റിലായ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ആക്രമണത്തില്‍ മിഥുന്റെ പിന്കഴുത്തിന് വെട്ടേറ്റിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് സിപിഎം വെട്ടിക്കടവ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജുവിന്റെ വീട്ടിലേക്ക് വടിവാളുകളുമായി ആക്രമിക്കാനെത്തിയ സംഘത്തില്‍ ഗൗതവും വിഷ്ണുവുമുണ്ടായിരുന്നു. ഇതില്‍ വിഷ്ണു ഒളിവില്‍ പോയിരുന്നു.
News Now
'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്

Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

Summary
Four RSS-BJP workers arrested for attacking a CPM branch secretary in Porkulam, Thrissur
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



