
ആലുവയിൽ നാലംഗ സംഘം ഏറ്റുമുട്ടി; ഒരാൾക്ക് വെട്ടേറ്റു
റെയിൽവേ സ്റ്റേഷനു സമീപമാണ് സംഘർഷം
കൊച്ചി: ആലുവയിൽ നാലംഗ സംഘം ഏറ്റുമുട്ടി. റെയിൽവേ സ്റ്റേഷനു സമീപമാണ് ഏറ്റുമുട്ടൽ. സംഘർഷത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളി എന്നയാൾക്കാണ് സംഘർഷത്തിൽ വെട്ടേറ്റത്. ഇയാളെ ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തു ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു വച്ച് രണ്ട് സ്ത്രീകൾ തമ്മിലാണ് ആദ്യം ഏറ്റുമുട്ടൽ തുടങ്ങിയത്. പിന്നാലെ മുരളിയും ഇടുക്കി സ്വദേശിയായ ടിന്റോ എന്നയാളും തമ്മിൽ സംഘർഷമുണ്ടായി. അതിനിടെയാണ് ടിന്റോ മുരളിയെ ഓടിച്ച് വെട്ടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പൊലീസ് സ്ഥലത്തെത്തി ടിന്റോയേയും തമിഴ്നാട് സ്വദേശിയായ ഒരു സ്ത്രീയേയും കസ്റ്റഡിയിൽ എടുത്തു. ഇവിടെ ലഹരി വിൽപ്പന സംഘങ്ങൾ തമ്പടിക്കുന്നതായും അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്.
WHAT TO READ NEXT

വാഹനാപകടം; അബുദാബിയിൽ മലയാളി വിദ്യാർഥി മരിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം


