പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ
ഇതോടെ പാസഞ്ചർ ട്രെയിനുകൾക്ക് ഒന്നാം പ്ലാറ്റ്‌ഫോമിൽ നിർത്താൻ കഴിയാതെ വന്നു.

കാസര്‍കോട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ട്രാക്ക് മാറി ഗുഡ്സ് ട്രെയിൽ നിർത്തി ലോക്കോ പൈലറ്റ് പോയി. ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട യാത്രാ ട്രെയിനുകൾ വരുന്ന ഒന്നാം പ്ലാറ്റ് ഫോമിലാണ് ചരക്ക് ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ പാസഞ്ചർ ട്രെയിനുകൾക്ക് ഒന്നാം പ്ലാറ്റ്‌ഫോമിൽ നിർത്താൻ കഴിയാതെ വന്നു.
ട്രെയിൻ കയറാൻ എത്തിയ യാത്രക്കാരും ആശയക്കുഴപ്പത്തിലായി. ഇതോടെ ട്രെയിനുകൾ മൂന്നാം പ്ലാറ്റ്‌ഫോമിലാണ് എത്തുക എന്ന് അധികൃതർ അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡ്യൂട്ടി സമയം കഴിഞ്ഞതിനെ തുടർന്ന് ലോക്കോ പൈലറ്റ് പോവുകയായിരുന്നു എന്നാണ് വിവരം. എന്നാൽ ട്രാക്ക് മാറി ചരക്ക് ട്രെയിൻ നിർത്തിയിട്ടതിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ വിശദീകരണം ഉണ്ടായിട്ടില്ല. രാവിലെയായിട്ടും ട്രെയിൻ ഇവിടെ നിന്നും നീക്കിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

Related News

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികന് ദാരുണാന്ത്യം
ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

