ദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങില്‍, ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നാമത്തിലും സത്യപ്രതിജ്ഞ

മന്ത്രി കെ കൃഷ്ണന്‍കുട്ടി/ ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:34 am IST

News Now

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങില്‍, ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നാമത്തിലും സത്യപ്രതിജ്ഞ. പാലക്കാട് പെരുമാട്ടി പഞ്ചായത്തംഗം എ മഹേന്ദ്രനാണ് മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. 

മുതിര്‍ന്ന അംഗം എ ശശികുമാര്‍ ഈശ്വരനാമത്തിലാണ് മഹേന്ദ്രന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. എന്നാല്‍ മഹേന്ദ്രന്‍ 'കൃഷ്ണന്‍കുട്ടിയേട്ടന്റെ നാമത്തില്‍' എന്നാണ് പറഞ്ഞത്. 

പിന്നീട് ഈശ്വരനാമത്തില്‍ കൂടി ചേര്‍ത്താണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചതെന്ന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത ശശികുമാര്‍ പ്രതികരിച്ചു. എന്നാല്‍ മഹേന്ദ്രന്റെ പ്രതികരണം ലഭിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates