അന്വേഷണം ആരംഭിച്ചു

body of a newborn baby
മൃതദേഹം പുറത്തെടുക്കുന്നുSource by : ടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്
Last Updated :19 October 2024, 5:48 pm IST

News Now

തിരുവനന്തപുരം: പോത്തൻകോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വാവരയമ്പലത്താണ് സംഭവം. നേപ്പാൾ സ്വദേശിയായ അമൃതയാണ് പ്രസവ ശേഷം പൂർണ വളർച്ചയെത്താത്ത കുട്ടിയെ കുഴിച്ചിട്ടത്.

വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാവരയമ്പലത്ത് പ്രവർത്തിക്കുന്ന പുല്ലു വളർത്തൽ കേന്ദ്രത്തിലാണ് മൃത​ദേഹം കുഴിച്ചിട്ടിരുന്നത്.

പ്രസവത്തിനു ശേഷം അമിത രക്തസ്രാവത്തെ തുടർന്നു അമൃതയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴാണ് ഡോക്ടർമാർ കുട്ടിയുടെ മരണ വിവരം അറിയുന്നത്. തുടർന്നു പോത്തൻകോട് പൊലീസിനെ വിവരം അറിയിച്ചു.

പൊലീസും പഞ്ചായത്ത് അധികൃതരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഏതു സാ​ഹചര്യത്തിലാണ് കുട്ടിയുടെ ശരീരം കുഴിച്ചിട്ടത് എന്നു വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates