നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിക്ക് മുന്നിൽ സംഘർഷാവസ്ഥ

protest with dead body
പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഉന്തും തള്ളുംSource by : ടെലിവിഷന്‍ ദൃശ്യം
Last Updated :21 July 2024, 8:43 pm IST

News Now

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കു മുന്നിൽ പ്രതിഷേധം. മൃതദേഹവുമായി ബന്ധുക്കളും പൊതു പ്രവർത്തകരുമാണ് പ്രതിഷേധിക്കുന്നത്. ആശുപത്രിയുടെ അനാസ്ഥയാണ് യുവതിയുടെ ജീവനെടുത്തതെന്നു ആരോപിച്ചാണ് പ്രതിഷേധം.

പ്രതിഷേധക്കാർ നെയ്യാറ്റിൻകര റോഡ് ഉപരോധിക്കുന്നു. പ്രതിഷേധം തടഞ്ഞതിനെ തുടർന്നു പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നിലവിൽ ആശുപത്രിയുടെ മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു.

കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പനാണ്(28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതി ഇന്ന് രാവിലെയോടെയാണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വയറു വേദനയ്ക്ക് ചികിത്സക്കൈത്തിയ യുവതിക്ക് ആശുപത്രിയിൽ നിന്ന് കുത്തിവെയ്‌പ്പെടുത്തിരുന്നു. തുടർന്ന് രോഗി അബോധാവസ്ഥയിലാവുകയായിരുന്നു. യുവതിക്ക് ആസ്തമയും അലർജി സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ ഡോക്ടർ കുത്തിവെയ്പ്പ് നൽകിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഇന്നലെ തന്നെ വഷളായിരുന്നു ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. യുവതിയെ ചികിത്സിച്ച ഡോക്ടർക്കെതിരെ ബന്ധുക്കൾ പരാതി ഉയർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡോ. ബിനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates