എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി  ചമഞ്ഞ് ജോലി തട്ടിപ്പ്; യുവതി സ്പീക്കറെ നേരിട്ട് വിളിച്ചു; അന്വേഷണം

തട്ടിപ്പിന് ഇരയായ യുവതി സ്പീക്കറെ വിളിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്

എംബി രാജേഷ്
Last Updated :20 January 2024, 8:45 am IST
Edited by :migrator

തിരുവനന്തപുരം: സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി  ചമഞ്ഞ് ജോലി തട്ടിപ്പ്. പ്രവീണ്‍ ബാലചന്ദ്രനെന്നായാള്‍ക്കെതിരെ സ്പീക്കറുടെ ഓഫീസ് ഡിജിപിക്ക് പരാതി നല്‍കി. തട്ടിപ്പിന് ഇരയായ യുവതി സ്പീക്കറെ വിളിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്.

കോട്ടയത്തും പരിസരപ്രദേശങ്ങളിലുമാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ യുവതി സ്പീക്കറെ നേരില്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ജോലി തട്ടിപ്പിനെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് സ്പീക്കറുടെ ഓഫീസ് ഡിജിപിക്കും കോട്ടയം എസസ്പിക്കും പരാതി നല്‍കുകയായിരുന്നു.

എല്ലാവരും ജാഗ്രത പാലിക്കണമെന്നും തന്റെ ഓഫീസ് സെക്രട്ടറി ചമഞ്ഞ് ഒരാള്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ഇയാള്‍ ആരാണ്, എന്ത് കാര്യങ്ങള്‍ പറഞ്ഞാണ് പണം തട്ടിയത്. എന്തുജോലിയാണ് വാഗ്ദാനം ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. പരാതിയില്‍ ഡിജിപി അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ട്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now