'എന്തോ... എങ്ങനെ, അനിയാ... നിൽ‌'; ട്രിപ്പ് പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്!, കേരള പൊലീസിന്റെ മുന്നറിയിപ്പ് വീഡിയോ

അവധിക്കാലം ആരംഭിച്ചിരിക്കേ, വിനോദയാത്രയ്ക്ക് തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്

റോഡിൽ ആന ഇറങ്ങിയിരിക്കുന്ന ദൃശ്യം, കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയുടെ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:19 am IST

തിരുവനന്തപുരം: അവധിക്കാലം ആരംഭിച്ചിരിക്കേ, വിനോദയാത്രയ്ക്ക് തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. 
യാത്രക്ക് കാനനപാതകൾ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. കടുത്ത വേനൽ ആയതിനാൽ തന്നെ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ  റോഡുകളിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.

അതിനാൽ തന്നെ വനപാലകരുടെ നിർദേശങ്ങൾ കർശനമായി അനുസരിക്കണം.  വന്യമൃഗങ്ങളെ കണ്ടാൽ അവയെ പ്രകോപിപ്പിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ഫോട്ടോ / വീഡിയോ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം മനസിലാക്കിയാൽ ഉടൻ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറി വിവരം വനപാലകരെ അറിയിക്കുക. അവരുടെ നിർദേശങ്ങൾ പാലിക്കുക. ദയവായി അറിഞ്ഞുകൊണ്ട് അപകടം വിളിച്ചുവരുത്തരുതെന്നും കേരള പൊലീസ് ഓർമ്മിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now