
കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്; സിപിഎം വിമത കല രാജു യുഡിഎഫ് സ്ഥാനാർത്ഥി
അവിശ്വാസത്തിലൂടെ പുറത്തായ വിജയ ശിവനെ തന്നെയാണ് എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്

കൊച്ചി: കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സിപിഎം വിമത അംഗം കല രാജുവാണ് യുഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി. രാവിലെ 11 നാണ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കുക. അവിശ്വാസത്തിലൂടെ പുറത്തായ വിജയ ശിവനെ തന്നെയാണ് എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് വീണ്ടും മത്സരിപ്പിക്കുന്നത്.
ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തില്‍ സിപിഎം വിമത കല രാജു, സ്വതന്ത്ര അംഗം പി ജി സുനില്‍ കുമാര്‍ എന്നിവര്‍ യുഡിഎഫിനെ പിന്തുണക്കുകയായിരുന്നു. കഴിഞ്ഞദിവസം ചേർന്ന യുഡിഎഫ് നേതൃയോഗമാണ് കലാ രാജുവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
ഉച്ചയ്ക്ക് 2 മണിക്കാണ് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം പി ജി സുനില്‍കുമാറിനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. അവിശ്വാസത്തിലൂടെ പുറത്തായ സണ്ണി കുര്യാക്കോസ് തന്നെയാണ് എൽഡിഎഫിന്റെ വൈസ് ചെയർമാൻ സ്ഥാനാർത്ഥി. ദരിദ്രലഘൂകരണ വിഭാഗം ജില്ലാ ഓഫീസറാണ് വരണാധികാരി.
കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായി മാറിയിരുന്നു. നേരത്തെ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന കൂത്തട്ടുകുളത്ത് ടൗണിൽ രാവിലെ 9 മുതൽ കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
News Now
'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്

Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

Summary
The Koothattukulam Municipality Chairperson election will be held today. CPM rebel Kala Raju is the UDF Chairperson candidate.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


