
‘ആദാമിന്റെ മകൻ അബു’ സിനിമയ്ക്ക് അവലംബം; അത്തർ കച്ചവടക്കാരൻ കെപി അബൂട്ടി അന്തരിച്ചു
‘ആദാമിന്റെ മകൻ അബു’ സിനിമയ്ക്ക് അവലംബം; അത്തർ കച്ചവടക്കാരൻ കെപി അബൂട്ടി അന്തരിച്ചു
കണ്ണൂർ: ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ‘ആദാമിന്റെ മകൻ അബു’ എന്ന സിനിമയിലെ നായക കഥാപാത്രത്തിന് അവലംബം ആയ പാലോട്ടുപള്ളി ഹസൻമുക്കിലെ കെപി അബൂട്ടി (89) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. അത്തർ കച്ചവടക്കാരനായിരുന്നു.
സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇദ്ദേഹത്തിന്റെ ജീവിത രീതികളാണ് നടൻ സലിം കുമാർ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ വേഷത്തിന് സലീം കുമാറിന് മികച്ച നടനുള്ള 2010ലെ ദേശീയ പുരസ്കാരം ലഭിച്ചു.
ഭാര്യ: കെ.കെ.സുബൈദ. മക്കൾ: മുഹമ്മദലി ശിഹാബ് (മസ്കറ്റ്), ഷമ്മാസ്, സുമയ്യ. മരുമകൻ: മുനീർ. കബറടക്കം നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

