
സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ് യു. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
സിദ്ധാര്‍ത്ഥനെ കൊന്നത് എസ്എഫ്ഐ എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്എഫ്ഐ വിചാരണ കോടതികള്‍ പൂട്ടുക, ഇടിമുറികള്‍ തകര്‍ക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെഎസ് യു മാര്‍ച്ച്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തിനെതുടര്‍ന്ന് കെഎസ്യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് മാറ്റി. സെക്രട്ടേറിയേറ്റിന് മുന്നില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി എന്നിവര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം





