സമുദ്രനിരപ്പില്‍ നിന്നും 6,000 മീറ്റര്‍ ഉയരത്തിലുള്ള ഗരുഡ കൊടുമുടി കയറുന്നതിനിടെ അമലിന് ശ്വാസംമുട്ടൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അമൽ മോഹൻSource by : സ്ക്രീൻഷോട്ട്
Last Updated :28 September 2024, 7:34 pm IST

News Now

ഡെ​റാ​ഡൂ​ണ്‍: ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് മലാളിയായ യുവാവ് മരിച്ചു. ഇ​ടു​ക്കി ക​മ്പി​ളി​ക​ണ്ടം മു​ക്കു​ടം സ്വ​ദേ​ശി പൂ​വ​ത്തി​ങ്ക​ല്‍ അമൽ മോഹൻ (34) ആണ് മരിച്ചത്. വെള്ളിയാഴ്ച സമുദ്രനിരപ്പില്‍ നിന്നും 6,000 മീറ്റര്‍ ഉയരത്തിലുള്ള ഗരുഡ കൊടുമുടി കയറുന്നതിനിടെ അമലിന് ശ്വാസംമുട്ടൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തുടർന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് കൊല്ലം സ്വദേശി വിഷ്ണു ജി നായർ അമലിൻ്റെ ആരോഗ്യനില മോശമാണെന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. എൻഡിആർഎഫ് സംഘം ബേസ് ക്യാംപിൽ എത്തിച്ചെങ്കിലും അമലിന്റെ ജീവൻ രക്ഷിക്കാനായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേദാര്‍നാഥില്‍ നിന്ന് അമലിന്റെ മൃതദേഹം ഹെലികോപ്ടറില്‍ ജോഷിമഠില്‍ എത്തിച്ചു. ജോഷിമഠ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. ഈ ​മാ​സം 24ന് ആണ് അമൽ അട​ക്കം നാ​ലം​ഗ സം​ഘം ട്ര​ക്കിങ്ങിന് പോ​യ​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates