പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍, പ്രതിയെ കുടുക്കിയത് സുഹൃത്തിന് തോന്നിയ സംശയം

പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളി കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Minor girls sexually assaulted in Perumbavoor: Youth arrested
അബ്ദുല്‍ റസാഖ്special arrangement
Edited by :dhanojam
Last Updated :9 ഏപ്രിൽ 2026, 8:06 am IST

കൊച്ചി: പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളി കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് മോഗറല്‍ മലയന്‍ വീട്ടില്‍ അബ്ദുല്‍ റസാഖ് (38) ആണു പിടിയിലായത്. 12, 9 വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നതാണ് കേസ്.

പെരുമ്പാവൂരിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു റസാഖും സുഹൃത്തുക്കളും. കെട്ടിടനിര്‍മാണത്തൊഴിലാളിയായി ഇവിടെയെത്തിയ ഇയാള്‍ ഡ്രൈവിങ്, തടിപ്പണി, കയറ്റിറക്ക് എന്നിവയും ചെയ്തിരുന്നു. വാടകവീടിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ താമസിച്ചിരുന്ന സഹോദരിമാരെയാണു പ്രതി പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്താണു കുട്ടികളെ പീഡിപ്പിച്ചിരുന്നത്.

കഴിഞ്ഞ മാസമാണു പീഡനം നടന്നത്. പീഡനം മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചു. കുറച്ചു നാളുകളായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ഇയാളുടെ സുഹൃത്തിനു തോന്നിയ സംശയമാണു പ്രതി പിടിയിലാകാന്‍ കാരണം. പീഡന വിവരം സുഹൃത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. സിഡബ്ല്യുസി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു പൊലീസ് കേസെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ എല്‍ അനില്‍കുമാര്‍, എസ്‌ഐമാരായ പ്രവീണ്‍ പ്രകാശ്, എഎസ്‌ഐമാരായ രതീശന്‍, എംബി സുബൈര്‍, സീനിയര്‍ സിപിഒമാരായ ജിജുമോന്‍, മുഹമ്മദ് ഷാന്‍, സിപിഒമാരായ എന്‍പി ബിന്ദു, ടികെ സന്ധ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

News Now

Summary

Minor girls sexually assaulted in Perumbavoor: Youth arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates