
'അപ്പഴേ പറഞ്ഞില്ലേ ഇന്‍ഡിക്കേറ്റര്‍ കേടാണ് എന്ന്'; മുന്നറിയിപ്പ് വീഡിയോയുമായി മോട്ടോര്‍ വാഹനവകുപ്പ്
റോഡില്‍ വലത്തോട്ടും ഇടത്തോട്ടുമൊക്കെ തിരിയുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടാന്‍ മറക്കരുതെന്നാണ് മോട്ടോര്‍ വാഹന നിയമം പറയുന്നത്

കൊച്ചി: റോഡില്‍ വലത്തോട്ടും ഇടത്തോട്ടുമൊക്കെ തിരിയുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടാന്‍ മറക്കരുതെന്നാണ് മോട്ടോര്‍ വാഹന നിയമം പറയുന്നത്. അതുകൊണ്ട് ഇന്‍ഡിക്കേറ്റര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. അല്ലാത്തപക്ഷം അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
ടേണ്‍ സിഗ്നല്‍ ലാമ്പ് ബള്‍ബുകള്‍ കേടായാല്‍ ഇന്‍ഡികേറ്റര്‍ ഇടുമ്പോള്‍ തന്നെ മനസിലാക്കാന്‍ സാധിക്കും. ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ ഡൈറക്ഷന്‍ വാണിംഗ് ലാമ്പിന്റെ ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുന്നതായി കാണാം. സര്‍ക്യൂട്ടിലെ ലോഡ് കുറയുന്നത് കൊണ്ട് ആണ് റിലേ ഫംഗ്ഷന് ടൈം കുറയുകയും ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുകയും ചെയ്യുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ ബള്‍ബ് എത്രയും വേഗം മാറ്റി മാത്രമേ യാത്ര തുടരാവൂ എന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുറിപ്പ്:
അപ്പഴേ പറഞ്ഞില്ലേ ഇന്‍ഡിക്കേറ്റര്‍ കേടാണ് കേടാണ് എന്ന് .......
ടേണ്‍ സിഗ്നല്‍ ലാമ്പ് ബള്‍ബുകള്‍ കേടായാല്‍ ഇന്‍ഡികേറ്റര്‍ ഇടുമ്പോള്‍ തന്നെ നമുക്ക് അത് മനസിലാക്കാം. ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ ഡൈറക്ഷന്‍ വാണിംഗ് ലാമ്പിന്റെ ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുന്നതായി കാണാം അപ്പോള്‍ . സര്‍ക്യൂട്ടിലെ ലോഡ് കുറയുന്നത് കൊണ്ട് ആണ് റിലേ ഫംഗ്ഷന് ടൈം കുറയുകയും ബ്ലിങ്കിംഗ് ഫ്രീക്വന്‍സി കൂടുകയും ചെയ്യുന്നത്.
ഇത് ശ്രദ്ധയില്‍ പെട്ടാല്‍ ബള്‍ബ് എത്രയും വേഗം മാറ്റി യാത്ര തുടരുക. അല്ലെങ്കില്‍ തീര്‍ച്ചയായും ഹാന്‍ഡ് സിഗ്നല്‍ കാണിച്ച് യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ




