News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും അലഞ്ഞു തിരിഞ്ഞ് നാട്ടുകാര്‍ക്ക് പൊതുശല്യമായി മാറിയ കുതിരയെ പിടിച്ചുകെട്ടി. തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
തളിപ്പറമ്പ് നഗരസഭയിലെയും സമീപ പഞ്ചായത്തിലെയും വിവിധ സ്ഥലങ്ങളില്‍ അലഞ്ഞ് നടക്കുന്ന കുതിര നാട്ടുകാര്‍ക്ക് ശല്യമായി മാറിയിട്ട് ഏറെക്കാലമായി. തളിപ്പറമ്പിലെ ഒരു വ്യക്തി വലിയ വില കൊടുത്ത് വാങ്ങിയ കുതിരകളില്‍ രണ്ടെണ്ണം ചത്തുപോയിരുന്നു. തുടര്‍ന്ന് മനോവിഷമത്തിലായ ഉടമ ഈ കുതിരയെ അഴിച്ച് വിടുകയായിരുന്നുവെന്നാണ് വിവരം.
à´à´à´® à´à´ªàµà´àµà´·à´¿à´àµà´àµ, തളിപàµà´ªà´±à´®àµà´ªà´¿à´²àµâ നാà´àµà´àµà´à´¾à´°àµâà´àµà´àµ à´¶à´²àµà´¯à´®à´¾à´¯ à´àµà´¤à´¿à´°à´¯àµ പിà´à´¿à´àµà´àµà´àµà´àµà´à´¿ à´¨à´à´°à´¸à´ pic.twitter.com/OcG0ZnP9Jh
— Samakalika Malayalam (@samakalikam) February 12, 2025
എന്നാല്‍ ഉടമയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വീട്ടുവളപ്പുകളില്‍ തീറ്റ തേടി എത്തുന്ന കുതിര കാര്‍ഷിക വിളകള്‍ തിന്നു തീര്‍ക്കുകയും അലങ്കാര ചെടികളും മറ്റും നശിപ്പിക്കുന്നതും വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും കയറി നാശനഷ്ടങ്ങള്‍ വരുത്തുന്നതും പതിവായിരുന്നു. ഇതേ തുടര്‍ന്നാണ് കുതിരയെ നഗരസഭാ ജീവനക്കാര്‍ പിടിച്ചു കെട്ടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



