
'ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വം'; കെജരിവാളിന്റെ അറസ്റ്റില്‍ മുഖ്യമന്ത്രി
രവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്

തിരുവനന്തപുരം: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തില്‍ എതിര്‍ശബ്ദങ്ങളെ തുറുങ്കില്‍ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും പിണറായി വിജയന് പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതില്‍ തെളിയുന്നതെന്നും പിണറായി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
അതേസമയം, കെജരിവാളിന് പിന്തുണയുമായി പ്രമുഖ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കെജരിവാളിന്റെ കുടുംബവുമായി ഫോണില്‍ സംസാരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജനരോഷം നേരിടാന്‍ ബിജെപി ഒരുങ്ങിക്കൊള്ളൂ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിനും പ്രതികരിച്ചു. ഡല്‍ഹിയില്‍ ഇന്നു രാവിലെ 10 മുതല്‍ എഎപിയുടെ പ്രതിഷേധം ഉണ്ട്. ബിജെപി ആസ്ഥാനത്തേക്കും പ്രതിഷേധം ഉണ്ടാകും.
അതിനിടെ കെജരിവാളിന്റെ രാജി ആവശ്യപ്പെടുന്നതു സംബന്ധിച്ച് ലെഫ്. ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ജയിലില്‍ നിന്ന് കെജരിവാള്‍ ഡല്‍ഹി ഭരിക്കുമെന്നാണ് ആം ആദ്മി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Related News


'മലപ്പുറത്തെ വർഗ്ഗീയമായി അധിക്ഷേപിച്ചത് മതനിരപേക്ഷതയ്ക്കെതിരായ വെല്ലുവിളി; സിപിഎമ്മും സംഘപരിവാറും ഒന്നുതന്നെ; മാപ്പ് പറയണം': മുഖ്യമന്ത്രി

തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രം; ആരോപണം ജനം ചവറ്റുകൊട്ടയില്‍ എറിഞ്ഞു;പിണറായി വിജയന്





